Sorry, you need to enable JavaScript to visit this website.

ചൈന ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തിയിരുന്നു  - അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി

ന്യൂയോര്‍ക്ക്-ചൈന ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ. കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ലോകാരോഗ്യ സംഘടനയെ ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ നിന്നും ചൈന വിലക്കി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാല്‍ തങ്ങള്‍ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി.
നേരത്തേ കൊറോണ വൈറസ് വ്യാപനത്തിന്റെ ഉത്തരവാദി ചൈനയാണെന്നും ചൈനയെ വിലക്കുന്നകാര്യത്തില്‍ ലോകാരോഗ്യ സംഘടന പരാജയമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്കു നല്‍കിയിരുന്ന ധനസഹായം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതു ശരിവയ്ക്കുന്നതരത്തിലാണ് സിഐഎയുടെ റിപ്പോര്‍ട്ടും വന്നിരിക്കുന്നത്.

Latest News