Sorry, you need to enable JavaScript to visit this website.

അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് സഹോദരന് ദാരുണാന്ത്യം

ഗ്രിഫിന്‍, ജോര്‍ജിയ-അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് സഹോദരന്‍ പന്ത്രണ്ടു വയസ്സുകാരന്‍ മരിച്ചു.
മെയ് 9നായിരുന്നു ദാരുണമായ സംഭവം.രണ്ടു സഹോദരന്‍മാരും ചേര്‍ന്ന് വീടിനു തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ കളിക്കുന്നതിനിടയിലാണ് നിലത്തു കിടന്ന് അഞ്ചു വയസ്സുകാരന് തോക്ക് കിട്ടിയത്. കളിതോക്കാണെന്ന് കരുതി സഹോദരന് നേരെ കാഞ്ചി വലിക്കുകയായിരുന്നു. മാറില്‍ വെടിയേറ്റ സഹോദരന്‍ നിലത്തുവീണതു കണ്ടു കുട്ടി നിലവിളിച്ചു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയവര്‍ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് ട്രാഫിക് പരിശോധന നടത്തുന്നതിനിടയില്‍ കാറിലുണ്ടായിരുന്ന രണ്ടു പേര്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടെന്നും അവര്‍ പോകുന്നതിനിടയില്‍ തോക്ക് ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് നിഗമനം. തോക്കിന്റെ ഉടമസ്ഥന്‍ ആരാണെന്ന് കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റ് നടത്തുമെന്നും പോലീസ് പറഞ്ഞു.

Latest News