ന്യൂദൽഹി- കൊറോണ വൈറസ് സ്വാഭാവികമായി ഉണ്ടായതല്ലെന്നും ലാബിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കൊറോണയുമൊത്ത് ജീവിക്കാനുള്ള കല നമ്മൾ സ്വായത്തമാക്കണം. നിരവധി രാജ്യങ്ങൾ ഈ രോഗത്തിനെതിരായ വൈറസ് കണ്ടെത്താനുള്ള പ്രയത്‌നത്തിലാണ്. വാക്‌സിൻ എത്തുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുകയും ഭയം ഇല്ലാതാകുമെന്നും ഗഡ്കരി പറഞ്ഞു. നിർമല സീതാരാമൻ വിശദീകരിച്ച സാമ്പത്തിക പാക്കേജ് ചെറുകിട വ്യവസായങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും ഗഡ്കരി വ്യക്തമാക്കി.