തിരുവനന്തപുരം- കേരളത്തില്‍ പത്ത് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്കും പാലക്കാട്,വയനാട് ജില്ലകളില്‍ രണ്ട് പേര്‍ക്കും കോഴിക്കോട്,കണ്ണൂര്‍,കോട്ടയം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാല് പേര്‍ക്ക് സമ്പര്‍ക്കവും നാലുപേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരും ബാക്കിയുള്ളവര്‍ ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയവരുമാണ്.
മലപ്പുറം ,കണ്ണൂര്‍ ജില്ലകളിലെ രോഗികളില്‍ ഓരോരുത്തര്‍ വീതം പോലിസുകാരാണ്. ഇവര്‍ ഇരുവരും വയനാട്ടില്‍ ഡ്യൂട്ടിയിലിരിക്കെ ട്രക്ക് ഡൈവറില്‍ നിന്നാണ് വൈറസ് പടര്‍ന്നത്.നിലവില്‍ നാല്‍പ്പത്തിയൊന്ന് പേര്‍ സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഒരാള്‍ക്ക് ഇന്ന് വൈറസ് പരിശോധനാ ഫലം നെഗറ്റീവായി.