ന്യൂദൽഹി- ലോക്ഡൗണിന് ശേഷം ഇന്ത്യയിൽ എത്തുന്ന വിമാനയാത്രക്കാർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കുമെന്ന് സൂചന. ഉപയോക്താക്കൾക്ക് കോവിഡ് 19 വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും സമീപപ്രദേശത്ത് കോവിഡ് ബാധിതരുണ്ടോ, കോവിഡ് ബാധിതരുള്ള സ്ഥലങ്ങൾ അറിയാതെ സന്ദർശിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകുന്ന ആപ്ലിക്കേഷനാണ് ആരോഗ്യസേതു. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കത്തിരിക്കുകയാണ്.