ന്യൂദല്‍ഹി- വന്ദേ ഭാരത് മിഷനു കീഴില്‍ 2020 മെയ് 7 മുതല്‍ അഞ്ച് ദിവസത്തിനിടെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും 31 വിമാനങ്ങളില്‍ 6037 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായ വന്ദേ ഭാരത് മിഷന്‍ മെയ് ഏഴിനാണ് ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ചത് . ഈ ദൗത്യത്തിനു കീഴില്‍ ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തനം സിവില്‍ വ്യോമയാന മന്ത്രാലയം വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് ഏകോപിപ്പിക്കുന്നു.
എയര്‍ ഇന്ത്യയും അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് 12 രാജ്യങ്ങളിലേക്ക് ആകെ 64 വിമാനങ്ങള്‍ (42 എയര്‍ ഇന്ത്യയും 24 എയര്‍ ഇന്ത്യ എക്‌സ്പ്രസും) സര്‍വീസ് നടത്തുന്നു. യു.എസ്.എ, യു.കെ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, സൗദി അറേബ്യ, കുവൈത്ത്്്, ഫിലിപ്പൈന്‍സ്, യു.എ.ഇ, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് ആദ്യഘട്ടത്തില്‍ 14,800 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.