ന്യൂദൽഹി- ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് നടന്നുപോകുയായിരുന്ന രണ്ട് കുടിയേറ്റ തൊഴിലാളികൾ വാഹനമിടിച്ച് മരിച്ചു. ഹരിയാനയിലും ഉത്തർപ്രദേശിലും അപകടമുണ്ടായത്. ബിഹാറിൽനിന്നുള്ള കുടിയേറ്റ തൊഴിലാളിയാണ് കാറിടിച്ച് ഹരിയാനയിൽ കൊല്ലപ്പെട്ടത്. നിയന്ത്രണം വിട്ട് കാറിടിച്ചാണ് മരണം സംഭവിച്ചത്. റായ്ബറേലിയിൽ സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന കുടിയേറ്റ തൊഴിലാളിയും മരിച്ചു. ബിഹാറിലേക്ക് പോകുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ നേരെ കാർ പാഞ്ഞുകയറുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.