Sorry, you need to enable JavaScript to visit this website.

കേരളത്തിന് 1276 കോടി അനുവദിച്ച് കേന്ദ്രം

ന്യൂദല്‍ഹി- കേരളത്തിന് 1276.91 കോടി രൂപയടക്കം 14 സംസ്ഥാനങ്ങള്‍ക്കായി 6195 കോടി രൂപ കേന്ദ്രം അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമീഷന്റെ ശുപാര്‍ശപ്രകാരം റവന്യൂക്കമ്മി നികത്താനാണ് തുക.
സംസ്ഥാനങ്ങളുടെ നികുതി വിഹിതം കണക്കുകൂട്ടാനുള്ള ചുമതല ധനകാര്യ കമ്മീഷനാണുള്ളത്. ഇതനുസരിച്ച് കേരളത്തിന്റെ നികുതി വിഹിതമായാണ് ഈ തുക നല്‍കുക.

 

Latest News