Sorry, you need to enable JavaScript to visit this website.

പോലീസിന് വിവരം നല്‍കിയതിന് വീടാക്രമണം; നാല് പേര്‍ പിടിയില്‍

അങ്കമാലി-വീടുകയറി ആക്രമണം നടത്തിയ കേസില്‍ നാലുപേര്‍ അകമാലി പോലീസിന്റെ പിടിയിലായി. തൊടുപുഴ കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത് സുനില്‍,നെടുമ്പാശ്ശേരി മേയ്ക്കാട്  സ്വദേശി എബിന്‍ വര്‍ഗീസ് അങ്കമാലി
സ്വദേശികളായ അലന്‍ പീറ്റര്‍,  എസ്റ്റില്‍ സജി എന്നിവരാണ് പിടിയിലായത് രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ തൊടുപുഴയില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.


വീടിന് സമീപത്തെ കഞ്ചാവ് ഉപയോഗം പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ അങ്കമാലി ഭാവന നഗറിലുള്ള വീട്ടിലായിരുന്നു ആക്രമണം.സംഭവത്തില്‍ സഹോദരങ്ങളായ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചിയിത്സയിലാണ്.


മറ്റത്ത് സുരേന്ദ്രന്റെ വീടിനുനേരെ കഴിഞ്ഞു ചൊവ്വാഴ്ച രാത്രിയാണ് 20 അംഗ സംഘം ആക്രമണം നടത്തിയത്. വീടിന് സമീപം സാമൂഹ്യവിരുദ്ധര്‍ കഞ്ചാവ് കൈമാറ്റവും ഉപയോഗവും നടത്തുന്നത് പതിവായിരുന്നു. ഇ
കാര്യം പോലീസിന്റഎ  ശ്രദ്ധയില്‍പെടുത്തിയതാണ്  ആക്രമണത്തിന് കാരണമായതെന്ന് കരുതുന്നു. പ്രതികള്‍ മോഷണം അടിപിടി , ആക്രമണം' ലഹരി വില്‍പന തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. അങ്കമാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സില്‍വസ്റ്റര്‍ എസ് ഐ. ഏ അരുണ്‍ ഉദ്യോഗസ്ഥരായ പ്രമോദ്, റോജി അഗസ്റ്റിന്‍, ജീമോന്‍, ബെന്നി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Latest News