ന്യൂദല്‍ഹി- ഏഷ്യന്‍ ശതകോടീശ്വരന്മാരില്‍ ഒന്നാമനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം-ടെക്‌നോളജി കമ്പനിയായ റിലയന്‍സ് ജിയോയില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ വിദേശ കമ്പനികള്‍ ആലോചിക്കുന്നു.
അമേരിക്കയിലെ െ്രെപവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റലാന്റിക്കും സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമാണ് പുതുതായി നിക്ഷേപത്തിനൊരുങ്ങുന്നത്.
8595 കോടി ഡോളര്‍ നിക്ഷേപിക്കുന്നതിന്റെ ചര്‍ച്ചകളാണ് ജനറല്‍ അറ്റലാന്റിക് നടത്തുന്നത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക വെളിപ്പെടുത്തിയിട്ടില്ല.
ഈ മാസംതന്നെ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ ഫേസ്ബുക്ക് സ്വന്തമാക്കിയിരുന്നു. മൂന്ന് നിക്ഷേപകരില്‍ നിന്നായി മൂന്നാഴ്ചയ്ക്കിടെ 60,596.37 കോടി രൂപയാണ് ജിയോ സമാഹരിച്ചത്.