ഹൈദരാബാദ്- ലോക്ക്ഡൗണിനിടെ വീട് കേന്ദ്രീകരിച്ച് അനാശാസ്യത്തിലേര്‍പ്പെട്ടതിന് മുനിസിപ്പല്‍ വൈസ് ചെയര്‍മാനടക്കം അറസ്റ്റില്‍. തെലങ്കാന മേഡക് ജില്ലയിലെ ബൊല്ലാറം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അന്തിറെഡ്ഡി അനില്‍ റെഡ്ഡി, സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ കോന ദീക്ഷിത് എന്നിവരെയാണ് വനസ്ഥലിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ രാഘവേന്ദ്ര റെഡ്ഡി രക്ഷപ്പെട്ടെന്നും കേന്ദ്രത്തില്‍ നിന്ന് മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തിയെന്നും പിന്നീട് പോലീസ് പറഞ്ഞു. നടത്തിപ്പുകാരനായ രാഘവേന്ദ്ര റെഡ്ഡിയുടെ ഭാര്യ തന്നെയാണ് അനാശാസ്യകേന്ദ്രത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയത്. താന്‍ വീട്ടിലില്ലാത്ത സമയത്ത് ഭര്‍ത്താവ് സ്ത്രീകളെ എത്തിച്ച് അനാശാസ്യപ്രവര്‍ത്തനം നടത്തുകയാണെന്നും ഭര്‍ത്താവിന് പല രഹസ്യബന്ധങ്ങളുണ്ടെന്നും ഇവര്‍ പോലീസിനെ അറിയിച്ചിരുന്നു. ഈ വിവരമനുസരിച്ച് രാഘേവന്ദ്ര റെഡ്ഡിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.