Sorry, you need to enable JavaScript to visit this website.

ലോക്ക്ഡൗൺ: പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ  മൂന്നാംഘട്ടം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിങ്കളാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ലോക്ക്ഡൗണിനിടെ പ്രധാനമന്ത്രി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സാണ് ഇത്. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ കുറിച്ചുമായിരിക്കും ചര്‍ച്ചയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ചര്‍ച്ചയ്ക്ക് മുന്നോടിയായി ഞായറാഴ്ച കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് സ്ഥിതിഗതികള്‍ ചോദിച്ചറിയും.

മെയ് 17-നാണ് രാജ്യത്ത് മൂന്നംഘട്ട ലോക്ക്ഡൗണിന്റെ കാലാവധി അവസാനിക്കുന്നത്.

Latest News