ചെന്നൈ- മുസ്‌ലിംങ്ങളെ അധിക്ഷേപിച്ച് പരസ്യം ചെയ്ത ബേക്കറി ഉടമ അറസ്റ്റില്‍. ടി നഗറിലെ പാര്‍ത്ഥസാരഥി പുരത്തെ ബേക്കറീസ് ആന്റ് കണ്‍ഫഷനറീസ് ഉടമ പ്രശാന്ത് ആണ് അറസ്റ്റിലായത്. ഇയാള്‍ ' മുസ്‌ലിങ്ങളായ ജീവനക്കാരില്ല, ഓര്‍ഡറുകള്‍ക്ക് ജൈന മതക്കാര്‍ നിര്‍മിച്ച് നല്‍കും' എന്നാണ് തന്റെ ബേക്കറിയുടെ പരസ്യവാചകമായി വാട്‌സ്ആപില്‍ പോസ്റ്റ് ചെയ്തത്. മതവിദ്വേഷം പടര്‍ത്തുന്ന ഈ പരസ്യവാചകം സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ വിമര്‍ശനവിധേയമായിരുന്നു.
മതവിദ്വേഷമുണ്ടാക്കുന്നതും സമാധാനം തകര്‍ക്കാനും ലക്ഷ്യംവെച്ചുള്ളതാണ് ഇയാളുടെ നടപടിയെന്ന് കാണിച്ചാണ് പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു ഇയാള്‍ വിവാദമായ ഈ പരസ്യം നല്‍കിയത്. ഇതേതുടര്‍ന്ന് നൂറോളം ബ്യൂറോക്രാറ്റുകള്‍ മുസ്‌ലിംങ്ങള്‍ക്കെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരുന്നു.