Sorry, you need to enable JavaScript to visit this website.

മെയ് 17ന് ശേഷം എന്ത്? ലഭിക്കുന്ന സൂചനകള്‍ ഇങ്ങനെ

ന്യൂദല്‍ഹി- ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.മെയ് 17 വരെയാണ് ലോക്ഡൗണ്‍. ഇതിന് ശേഷം എന്താവും കേന്ദ്രസര്‍ക്കാറിന്റെ നടപടികളെന്നത് സംബന്ധിച്ച് ചില സൂചനകള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 
മൂന്നാം ഘട്ടം ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഈ ഇളവുകളില്‍ അവ്യക്തതയുള്ളതായി പരാതിയുണ്ടായിരുന്നു. ഇത് അധികാരം പ്രാദേശിക തലങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനും ഉദ്യോഗസ്ഥ രാജിനും ഇടയാക്കുമെന്നായിരുന്നു വിമര്‍ശനം. ഈയൊരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇളവുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കുമെന്നാണ് സൂചന.
മെയ് 17ന് ശേഷം ചില പ്രവര്‍ത്തനങ്ങള്‍ നെഗറ്റീവ് ലിസ്റ്റിലുള്‍പ്പെടുത്തി പൂര്‍ണമായും നിയന്ത്രിക്കും. അല്ലാത്ത ഭൂരിപക്ഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നും രാജ്യത്തെ വിതരണ സമ്പ്രദായം പൂര്‍ണമായും തുറന്ന് കൊടുക്കുമെന്നും എന്നാല്‍, ശാരീരിക അകലം കര്‍ശനമായി പാലിച്ചും മറ്റ് സുരക്ഷാ സംവിധാനങ്ങളോട് കൂടിയാവും സമ്പദ് വ്യവസ്ഥ തുറന്നു കൊടുക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുകിട വ്യവസായങ്ങള്‍ക്ക് ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഇത് വീണ്ടും തുറന്ന് കൊടുക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ മൂന്നാം ഘട്ട ലോക്ഡൗണിന് ശേഷം സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 
 

Latest News