വാഷിങ്ടണ്‍- ഇന്ത്യയില്‍ നിന്നടക്കമുള്ള ഉയര്‍ന്ന തൊഴില്‍ വിദഗ്ധരുടെ സ്വപ്നമായ എച്ച് വണ്‍ ബി വിസ ഉള്‍പ്പെടെയുള്ള തൊഴിലധിഷ്ഠിത, വിദ്യാര്‍ത്ഥി വിസകള്‍ യു.എസ്
നിര്‍ത്തലാക്കാനാരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡിനെ തുടര്‍ന്നുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് കരുതുന്നത്. തൊഴിലില്ലായ്മ നിരക്ക് സാധാരണ നിലയിലാകുന്നതു വരെയോ ഒരു വര്‍ഷത്തേക്കോ എച്ച് വണ്‍ ബി വിസകള്‍ നിര്‍ത്തിവെക്കണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ട്രംപിനോട് ആവശ്യപ്പെട്ടു.യു.എസ് പൗരന്മാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 60 ദിവസത്തേക്ക് പുതിയ കുടിയേറ്റക്കാരെ താല്കാലികമായി വിലക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. നിലവില്‍ അഞ്ചു ലക്ഷത്തോളം ഉയര്‍ന്ന ബിരുദമുള്ളവരാണ് എച്ച് വണ്‍ ബി വിസയില്‍ യു.എസില്‍ ജോലി ചെയ്യുന്നത്.