Sorry, you need to enable JavaScript to visit this website.

12 ലക്ഷം അടച്ചാല്‍ ട്രെയിനോടിക്കാമെന്ന് കേരളത്തോട് റെയില്‍വേ 

ന്യൂദല്‍ഹി-പണമടച്ചാല്‍ ദല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് ഉടന്‍ പ്രത്യേക തീവണ്ടി അയക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ.  ലോക്ക് ഡൌണിനെ തുടര്‍ന്ന് ദല്‍ഹിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക തീവണ്ടി അനുവദിക്കുന്നതിന് 12 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നാണ് റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍കൂറായി പണമടച്ചാല്‍ കേരളത്തിലേക്കുള്ള പ്രത്യേക നോണ്‍സ്‌റ്റോപ് തീവണ്ടി അടുത്താഴ്ച പകുതിയോടെ പുറപ്പെടും. ട്രെയിനില്‍ ആരൊക്കെ യാത്ര ചെയ്യണമെന്ന കാര്യത്തില്‍ റെയില്‍വേ ഇടപെടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണ്. അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ദല്‍ഹിയിലെത്തിച്ച ശേഷം അവിടെ നിന്നും പ്രത്യേക ട്രെയിനില്‍ കേരളത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 
ദല്‍ഹി സര്‍ക്കാരിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ ഗുപ്ത ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയ വൃത്തങ്ങളുമായി ചര്‍ച്ച നടത്തി. തീവണ്ടി യാത്ര ആരംഭിക്കുന്നത് എവിടെ നിന്നാണോ ആ സംസ്ഥാനമാണ് മുന്‍കൂര്‍ പണമടയ്‌ക്കേണ്ടത്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള തീവണ്ടിക്കായി ദല്‍ഹി പണംകെട്ടിവയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 
ദല്‍ഹി-എഏറണാകുള0 നോണ്‍ സ്‌റ്റോപ് തീവണ്ടിയാകും ഓടിക്കുകയെങ്കിലും അത് ഏത് സ്‌റ്റേഷന്‍ വരെ ഓടിക്കമെന്നത് സര്‍ക്കാര്‍ തീരുമാനമാണ്. 
 

Latest News