റിയാദ്- ഐസൊലേഷന്‍ റൂമുകളില്‍ കഴിയുന്ന കോവിഡ് രോഗികളുമായി സംവദിക്കാന്‍ റോബോട്ട് ഡോക്ടറുമായി റിയാദിലെ കിംഗ് സല്മാന് ആശുപത്രി. രോഗിയില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരാതിരിക്കാനാണ് ബി 2 എന്ന പേരുള്ള ഈ റോബോട്ട് ഡോക്ടര്‍ക്ക് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.
കാമറയുടെ സഹായത്തോടെയും ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്ത ബയോമെട്രിക് അടയാളങ്ങളും റീഡ് ചെയ്താണ് രോഗികളെ റോബോട്ട് തിരിച്ചറിയുക. ഓരോ രോഗിയുടെയും പുതിയ വിവരങ്ങളും റോബോട്ടിന്റെ കൈവശമുണ്ടാകും.
"الطبيب B2" .. روبوت بدأ أول يوم عمل رسمي في مستشفى الملك سلمان بـ #الرياض، يزور المرضى المنومين في غرف العزل، ويقوم بقراءة وتشخيص علاماتهم الحيوية عن بعد عبر الكاميرات. pic.twitter.com/5GQ4Ek0btU
— العربية السعودية (@AlArabiya_KSA) May 7, 2020