റിയാദ് - നാളെ മുതല്‍ ബഖാലകളിലും മിനിമാര്‍ക്കറ്റുകളിലും ഇ-പെയ്മെന്റ് നിര്‍ബന്ധം. ഇ-പെയ്മെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ അടപ്പിക്കുമെന്ന് വാണിജ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി, വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍-ഗ്രാമകാര്യ മന്ത്രാലയം, ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം, ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി, സൗദി ഓണ്‍ലൈന്‍ പെയ്മെന്റ് നെറ്റ്വര്‍ക്ക് ആയ മദ എന്നിവ സഹകരിച്ചാണ് ബഖാലകളിലും മിനിമാര്‍ക്കറ്റുകളിലും ഇ-പെയ്മെന്റ് സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുന്നത്.
പണമിടപാടുകള്‍ കുറക്കുന്നതിനും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബഖാലകളിലും മിനിമാര്‍ക്കറ്റുകളിലും ഇ-പെയ്മെന്റ് സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുന്നത്. പുതിയ തീരുമാനം കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുമായി ഒത്തുപോകുന്നതുമാണ്. വ്യാപാര സ്ഥാപനങ്ങളില്‍ ഇ-പെയ്മെന്റ് സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുന്ന പദ്ധത