Sorry, you need to enable JavaScript to visit this website.

വിശാഖപട്ടണം വാതക ദുരന്തം: 50 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍

ന്യൂദല്‍ഹി- വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാറിനും എല്‍.ജി പോളിമേഴ്‌സിനും ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നോട്ടീസ് അയച്ചു. ദുരന്തത്തിന് ഇരയായവര്‍ക്ക് താല്‍ക്കാലിക നഷ്ടപരിഹാരമായി എല്‍ജി പോളിമേഴ്‌സ് ലിമിറ്റഡ് അമ്പത് കോടി രൂപ നല്‍കാനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
വിഷവാതക ദുരന്തം സംബന്ധിച്ച് അന്വേഷിക്കുന്നതിന് ജസ്റ്റിസ് ബി. ശേഷായന റെഡ്ഡിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മെയ് 18 ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും പ്രകൃതിക്കുമുള്ള നഷ്ടപരിഹാരമായി ആദ്യഘട്ടമെന്ന നിലയില്‍ 50 കോടി രൂപ കെട്ടിവെക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

 

Latest News