Sorry, you need to enable JavaScript to visit this website.

ഗൊഗോയ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതിനെ വിമര്‍ശിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂദല്‍ഹി- മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ വിമര്‍ശവുമായി കഴിഞ്ഞ ദിവസം വിരമിച്ച സുപ്രീം കോടതി ന്യായാധിപന്‍ ജസ്റ്റിസ് ദീപക് ഗുപ്ത. രഞ്ജന്‍ ഗൊഗോയ്ക്ക് ലഭിച്ചത് പോലെ തനിക്ക് ഒരു രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കില്‍ അത് ഒരിക്കലും സ്വീകരിക്കില്ലായിരുന്നുവെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.
രാജ്യസഭാംഗമായി നിയമിച്ചത് എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുളള പാലമായി കണക്കാക്കുന്നുവെന്നാണ് ഗൊഗോയ് പറഞ്ഞത്. പക്ഷെ ഇത്തരം പാലങ്ങള്‍ ഇപ്പോള്‍ത്തന്നെ നിലനില്‍ക്കുന്നുണ്ടല്ലോ, അതാണ് ചീഫ് ജസ്റ്റിസ്. താനായിരുന്നെങ്കില്‍ അത്തരം വാഗ്ദാനങ്ങള്‍ സ്വീകരിക്കില്ലായിരുന്നു. ആരും തനിക്ക് അത്തരം വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നാണ് താന്‍ സ്വയം കരുതുന്നതും. അത്  വ്യക്തിപരവും നിയമപരവുമായ നിലപാടാണ്.
വലിയ പണം ഉള്‍പ്പെട്ട കേസുകളും ഭീമന്‍ നിയമസ്ഥാപനങ്ങള്‍ വാദിക്കുന്ന കേസുകളുമാണ് സുപ്രീം കോടതിയില്‍ ആദ്യം ലിസ്റ്റ് ചെയ്യപ്പെടുന്നതെന്നും ദീപക് ഗുപ്ത വിമര്‍ശിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ദീപക് ഗുപ്ത തുറന്നടിച്ചത്.

 

Latest News