മക്ക - രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് സ്വന്തമായി ബിസിനസ് ചെയ്യാന്‍ വിദേശികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സൗദികള്‍ അഴിമതിക്കാരാണെന്ന് ലീഗല്‍ കണ്‍സള്‍ട്ടന്റും അഭിഭാഷകനും മുന്‍ പബ്ലിക് പ്രോസിക്യൂഷന് അംഗവുമായ മര്വാന് അബുല്ജദായില് പറഞ്ഞു. 'ബിനാമി പ്രവണതയില്ലാത്ത രാജ്യം' എന്ന ശീര്‍ഷകത്തില്‍ മക്ക ചേംബര്‍ ഓഫ് കൊമേഴ്സിനു കീഴിലെ വാണിജ്യ കമ്മിറ്റി സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ തുച്ഛമായ സമ്പത്തിക നേട്ടം കൊണ്ട് ഇവര്‍ തൃപ്തിയടയുന്നു. തങ്ങള്‍ക്ക് ബുദ്ധിമുട്ടും പ്രയാസവുമൊന്നുമില്ല എന്നാണ് ഇവര്‍ സ്വയം വിശ്വസിക്കുന്നത്. സത്യത്തില്‍ സ്വന്തം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയാണ് ഇവര്‍ തകര്‍ക്കുന്നത്-അദ്ദേഹം പറഞ്ഞു.
ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടം ഫലം നല്കാന് തുടങ്ങിയിട്ടുണ്ട്. ദേശീയ സമ്പദ്വ്യവസ്ഥയിലും സാമൂഹിക തലത്തിലും ബിനാമി ബിസിനസ് പ്രവണത വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. സൗദിവല്‍ക്കരണത്തിനും തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും പദ്ധതികള്‍ക്കും ബിനാമി ബിസിനസസ് പ്രവണത പ്രതിബന്ധം സൃഷ്ടിക്കുന്നു. ബിനാമി ബിസിനസുകള്‍ നടത്തുന്നതിന് വിദേശികള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. ഈ രാജ്യത്തെ സേവിക്കുന്നതിന് അര്‍ഹരായവര്‍ക്ക് ഇവര്‍ സ്ഥലം ഒഴിഞ്ഞുകൊടുക്കണം. പല ബിസിനസ് മേഖലകളിലും 85 ശതമാനം വരരെ വിദേശികളുടെ ആധിപത്യമാണ്. ചില വ്യാപാര, സേവന മേഖലകളില്‍ ചില പ്രത്യേക രാജ്യക്കാരുടെ സമ്പൂര്‍ണ ആധിപത്യമാണ്. സ്വന്തം സ്ഥാപനങ്ങള്‍ ആരംഭിച്ച് ഈ മേഖലകളിലേക്ക് അടുക്കാന്‍ പോലും സൗദി പൗരന്മാരെ ഈ രാജ്യക്കാര്‍ അനുവദിക്കില്ല- അദ്ദേഹം പറഞ്ഞു.