മുംബൈ- റിലയൻസ് ജിയോയുടെ രണ്ടുശതമാനം ഓഹരികൾ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്ത ഇക്വിറ്റി പാർട്ട്‌ണേഴ്‌സ് സ്വന്താക്കുന്നു. 11,367 കോടി രൂപയുടേതാണ് ഇടപാട്. 5.16 ലക്ഷം കോടി രൂപയാണ് ജിയോയുടെ എന്റർപ്രൈസ് വാല്യു. ഇതിലേക്കാണ് 2.32 ശതമാനം നിക്ഷപം അമേരിക്കൻ കമ്പനി നടത്തുന്നത്. റിലയൻസ് മേധാവി മുകേഷ് അംബാനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഫെയ്‌സ്ബുക്ക് 43,574 കോടി രൂപ ജിയോയിൽ നിക്ഷേപിച്ചിരുന്നു. 9.9 ശതമാനം ഓഹരിയാണ് ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയത്. അമേരിക്ക തന്നെ ആസ്ഥാനമായുള്ള സിൽവർ ലേക് ഇക്വിറ്റി സ്ഥാപനം 5,656 കോടി രൂപയാണ് ജിയോയിൽ നിക്ഷേപിച്ചത്.