ലഖ്‌നൗ-ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ വിവാഹവും നീണ്ടു പോയി. ഇനിയും കാത്തിരിക്കാന്‍ വയ്യാത്തതിനാല്‍ ഉത്തര്‍പ്രദേശിലെ വധുവിന്റെ വീട്ടിലേക്ക് ബൈക്കോടിച്ച് പോയി വിവാഹം ചെയ്ത് ഉത്തര്‍പ്രദേശുകാരന്‍ വരന്‍. ലോക്ക്ഡൗണ്‍ മൂന്നാമതും നീട്ടിയതോടെ വധുവിന്റെ വീട്ടിലേക്ക് വരന്‍ ബൈക്കോടിച്ച് പോകുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അശോക് നഗറിലാണ് വരന്റെ സ്ഥലം. വധുവാകട്ടെ മധ്യപ്രദേശിലെ ഡെറോണ ഗ്രാമത്തിലും. പിതാവിനേയും രണ്ട് സഹോദരങ്ങളേയും ഒപ്പം കൂട്ടിയായിരുന്നു യുവാവിന്റെ യാത്രയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. . കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടുത്തൊന്നും അവസാനിക്കില്ലെന്ന് മനസ്സിലായത് കൊണ്ടാണ് റിസ്‌ക് എടുത്ത് കല്യാണം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത്.