റിയാദ് - മയക്കുമരുന്ന് ശേഖരവുമായി മൂന്നു സൗദി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. കർഫ്യൂ ലംഘിച്ച് സംഞ്ചരിച്ച സംഘത്തിന്റെ കാർ പോലീസുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. പോലീസുകാർ തടഞ്ഞുനിർത്താൻ ശ്രമിച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 643 ലഹരി ഗുളികകളും ഹഷീഷ് ശേഖരവും ഇവരുടെ പക്കൽ കണ്ടെത്തിയതായി റിയാദ് പോലീസ് വക്താവ് കേണൽ ശാകിർ അൽതുവൈജിരി പറഞ്ഞു.