കൊച്ചി- കേരളത്തില്‍ പ്രതിഷേധവുമായി കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും തെരുവില്‍. കണ്ണൂര്‍, എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ തെരുവില്‍ സംഘടിച്ചത്.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തും തിരുമാറാടിയിലും കണ്ണൂരിലെ പയ്യന്നൂരും നൂറിലേറെ പേര് സംഘടിച്ചെത്തി റോഡ് ഉപരോധിച്ചു. കൂത്താട്ടുകുളത്ത് റോഡില്‍ പ്രതിഷേധിച്ചവരെ പോലിസ് ലാത്തിവീശി ഓടിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററില്‍ പങ്കുവച്ചു.
#WATCH Kerala: Police resort to mild lathicharge in Koothattukulam area of Ernakulam District to disperse migrant labourers who were protesting demanding they be sent back to their native places. pic.twitter.com/b3O1MMZyEd
— ANI (@ANI) May 7, 2020