ദുബായ്- ദുബായിലെ രണ്ട് പ്രധാന ഹൈവേകളില്‍ സ്പീഡ് പരിധി 120 കിലോമീറ്ററില്‍നിന്ന് 110 ആയി കുറച്ചു. മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് (ബൈപ്പാസ് റോഡ്) എന്നീ പ്രധാന ഹൈവേകളിലാണ് വേഗത കുറച്ച് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രഖ്യാപനമായത്. ഒക്ടോബര്‍ 15 മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.
ഏതാനും വര്‍ഷങ്ങള്‍ക്കിടെ അപകടങ്ങള്‍ ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് സ്പീഡ് കുറയ്ക്കാന്‍ ആര്.ടി.എയും പോലീസും സംയ്കതമായി തീരുമാനമെടുത്തത്. രണ്ടു ഹൈവൈകളില് അനുവദിച്ച സ്പീഡ് കുറച്ച സാഹചര്യത്തില്‍ 131 കി.മീ സ്പീഡില്‍ പോകുന്ന വാഹനങ്ങള്‍ ക്യാമറകളില്‍ കുടുങ്ങും.