സോള്‍- ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യ നില വഷളായെന്നും അദ്ദേഹം മരണപ്പെട്ടെന്നും തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രചരിച്ചത്. എന്നാല്‍ 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കിം ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തിയ സമയത്ത് കിം അപ്രത്യക്ഷനായതും ഒരു മാസത്തിന് ശേഷമുളള കിമ്മിന്റെ പൊതുവേദിയിലെ പ്രത്യക്ഷപ്പെടലും വലിയ വിവാദങ്ങളിലേക്കാണ് നയിച്ചത്. ഏപ്രില്‍ തുടക്കത്തിലാണ് കിം അതിനുമുമ്പ് അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.എന്നാല്‍ കിമ്മിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ ഇപ്പോഴും ഒരുകൂട്ടര്‍ തയ്യാറായിട്ടില്ല. കിം താനുമായി രൂപസാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ഇക്കൂട്ടരുടെ വാദം. അഡോള്‍ഫ് ഹിറ്റ്‌ലര്‍, സദ്ദാം എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
ഏറ്റവും ഒടുവില്‍ പൊതുവേദിയിലെത്തിയ കിമ്മിന്റെ ചിത്രവും പഴയ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഈ വാദത്തിന് അവര്‍ സാധുത നല്‍കുന്നത്. കിമ്മിന്റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് ഏതാനും ട്വിറ്റര്‍ ഉപയോക്താക്കള്‍ കണ്ടെത്തിയിരിക്കുന്നത്.