ന്യുദല്‍ഹി-നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യും.
കൊറോണ പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും രോഗബാധയില്‍ ജീവഹാനി സംഭവിച്ചവര്‍ക്കും പ്രധാനമന്ത്രി നാളെ ആദരവ് അര്‍പ്പിക്കും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. ബുദ്ധ പൂര്‍ണിമ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും രാവിലെ നടക്കുന്ന വെര്‍ച്വല്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുമെന്നും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. രാജ്യത്ത് കോറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന എന്നത് ശ്രദ്ധേയമാണ്. രാജ്യത്തിലെ നിലവിലെ സാഹചര്യത്തെകുറിച്ചും പ്രധാനമന്ത്രി പരാമര്‍ശം നടത്തിയേക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇന്റര്‍നാഷണല്‍ ബുദ്ധ കോണ്‍ഫെഡറേഷനുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള ബുദ്ധസംഘങ്ങളിലെ പരമോന്നത തലവന്മാരുടെ പങ്കാളിത്തത്തോടെ നാളെ വെര്‍ച്വല്‍ പ്രാര്‍ത്ഥനാ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായവരുടേയും വൈറസിനെ പ്രതിരോധിക്കാനായി മുന്‍നിരയില്‍ പോരാടുന്നവരുടെയും സ്മരണയ്ക്കായാണ് പരിപാടി.