ചെന്നൈ- നടന്‍ കമല്‍ ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. നവംബറില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഈ മാസം അവസാനത്തോടെ പുതിയ പാര്‍ട്ടി രൂപീകരണം നടക്കുമെന്ന് കമലുമായി അടുപ്പമുള്ളവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി രൂപീകരണ നീക്കം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിജയദശമി ദിനത്തിലോ ഗാന്ധി ജയന്തി ദിനത്തിലോ പ്രഖ്യാപനം ഉണ്ടാകുമെന്ന് കമലുമായി ഏറ്റവും അടുപ്പമുള്ളയാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ ഫാന്‍ ക്ലബുകളുടെ നേതാക്കളുമായി പാര്‍ട്ടി സംബന്ധിച്ച അന്തിമ വിശദാംശങ്ങള്‍ കമല്‍ പങ്കുവച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് കമല്‍ പാര്‍ട്ടി രൂപീകരണം ത്വരിതപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. തമിനാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ ഒരു വലിയ പ്രതിപക്ഷ സഖ്യം ഇല്ലാതിരിക്കുകയും ഭരണകക്ഷിയായ അണ്ണാ ഡിഎംകെയില്‍ തമ്മിലടി തുടരുകയും ചെയ്യുന്ന ഈ സാഹചര്യം തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായാണ് കമലിന്റെ വിലയിരുത്തല്‍.
നവംബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് അടിത്തട്ടിലെ ജനങ്ങളുമായി നേരിട്ട് ഇടപഴകാനുള്ള മികച്ച അവസരമായാണ് കമല്‍ കാണുന്നത്. 4000-ഓളം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനും പദ്ധതിയുണ്ട്.
'രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ മികച്ച സമയമാണിത്. തമിഴ്‌നാട്ടില്‍ ഒരു രാഷ്ട്രീയ ശൂന്യത നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള തന്റെ സമീപകാല പ്രതികരണങ്ങളോടുള്ള പൊതുജനങ്ങളുടെ പ്രതികരണത്തില്‍ കമല്‍ ആവേശഭരിതനാണ്. ഫാന്‍ ഗ്രൂപ്പുകളിലെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന തിരിക്കിലാണിപ്പോള്‍ നടന്‍. ഇവരുമായി കൂടിയാലോചിച്ച് കരട് രേഖയുണ്ടാക്കും,' അദ്ദേഹം പറഞ്ഞു.
താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നതായി ഈ മാസാദ്യം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. എന്റെ രാഷ്ട്രീയ ഒരിക്കലും കാവി രാഷ്ട്രീയമാകില്ലെന്ന കമലിന്റെ പ്രഖ്യാപനത്തിന് വന്‍ കൈയ്യടിയാണ് ലഭിച്ചത്.