ബെയ്‌റൂത്ത്- കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ലോക്ഡൗൺ ലബനോൺ രണ്ടാഴ്ച കൂടി നീട്ടി. പ്രധാനമന്ത്രി ഹസൻ ദിയാബാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ രണ്ടാം തരംഗം കൂടുതൽ ഭീകരമായിരിക്കുമെന്ന മുന്നറിയിപ്പുള്ളതിനാലാണ് ലോക്ഡൗൺ നീട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലെബനോൺ ഡിഫൻസ് കൗൺസിൽ ലോക്ഡൗൺ മെയ് 24 വരെ നീട്ടണമെന്ന് നേരത്തെ ശുപാർശ ചെയ്തിരുന്നു.