Sorry, you need to enable JavaScript to visit this website.

ദൽഹി സൈനിക ആശുപത്രിയില്‍ 24 രോഗികള്‍ക്ക് കോവിഡ് അണുബാധ

ന്യൂദല്‍ഹി- സൈനികാശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 24 രോഗികള്‍ക്ക് കോവിഡ് അണുബാധ.  ദല്‍ഹി കന്റോൺമെന്റിലെ ആര്‍മിയുടെ റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന സൈനികരും വിരമിച്ച സൈനികരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികളുടെ ഫലം കാത്തിരിക്കുകയാണെന്നും സൈന്യം അറിയിച്ചു.

ആശുപത്രിയില്‍ കാൻസർ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവര്‍ക്കാണ് അണുബാധ കണ്ടെത്തിയത്. ഇവരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഇവര്‍ക്ക് എങ്ങനെയാണ് അണുബാധയുണ്ടായതെന്ന് വ്യക്തമല്ല. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ ആര്‍ക്കും നിലവില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം.

മാര്‍ച്ച് ആദ്യവാരമാണ് ഇന്ത്യന്‍ സൈനികര്‍ക്ക് ഇടയില്‍ ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

Latest News