ബുറൈദ- കഴിഞ്ഞ ദിവസം ബുറൈദയിൽ മരിച്ച ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ്ഖാന്റെ മൃതദേഹം ബുറൈദയിൽ ഖബറടക്കി.കോവിഡ് പാശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശത്തോടെയാണ് ഖബറടക്കം നടന്നത്. കോവിഡ് ബാധിച്ചുള്ള ഖസിമിലെ ആദ്യ ഇന്ത്യൻ സ്വദേശിയുടെ മരണമാണ് ഇത്. കോവിഡ് ലക്ഷണത്തോടെ നേരത്തെ ഉനൈസ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ കോവിഡ് റിസൾട്ട് പോസിറ്റീവായതിനെ തുടർന്ന് വിധഗ്ദ ചികിത്സക്കുവേണ്ടി ബുറൈദ സെൻട്രൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു. ഇരുപതോളം വർഷം പ്രവാസിയായിരുന്നു. പിതാവ് മുഹമ്മദ് റാവുത്തർ. ഭാര്യ: റംല. മക്കൾ: ബിലാൽ, ബിൻഹാജ്. കെഎംസിസി ജീവകാരുണ്യ വിഭാഗം ചെയർമാനും,ഖസീമിലെ ഇന്ത്യൻ എംബസ്സി വളണ്ടിയറുമായ ഫൈസൽ ആലത്തൂരിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കി ബുറൈദയിൽ ഖബറടക്കം നടത്തിയത്. കർശന നിയന്ത്രണത്തോടെയുള്ള ഖബറടക്ക ചടങ്ങിൽ സക്കീർ കൈപ്പുറം പങ്കെടുത്തു. ഉനൈസ കെഎംസിസി ജനറൽ സെക്രട്ടറി സയ്യിദ് സുഹൈലും. ഉനൈസ കെഎംസിസി ഭാരവാഹികളും നിയമ നടപടികൾ പൂർത്തിയാക്കുന്നതിനുവേണ്ടി രംഗത്തുണ്ടായിരുന്നു.