ശ്രീനഗർ- തുടർച്ചയായ രണ്ടാം ദിവസവും കശ്മീരിൽ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഹിന്ദ് വാരയിൽ സി.ആർ.പി.എഫിന്റെ പട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കനത്ത വെടിവെപ്പിലാണ് സൈനികർക്ക് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെയുണ്ടായ അക്രമണത്തിൽ മുതിർന്ന ഉദ്യോഗസ്ഥരടക്കം അഞ്ചു സൈനികർ കൊല്ലപ്പെട്ടിരുന്നു. ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആൾനാശമുണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ചയുണ്ടായ അക്രമണത്തിൽ കേണലും മേജറുമടക്കം അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ കരസേന മേധാവി ആവശ്യപ്പെട്ടിരുന്നു.