Sorry, you need to enable JavaScript to visit this website.

ഉമര്‍ അബ്ദുല്ലയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കുമോ?

ശ്രീനഗര്‍-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അടക്കമുള്ള മുഖ്യധാരാ നേതാക്കളെ ഇനിയും തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് നീതീകരണമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല.


മെഹ്ബൂബ, അലി മുഹമ്മദ് സാഗര്‍, ഷാ ഫൈസല്‍ തുടങ്ങിയവരെ ദേശസുരക്ഷാ നിയമം ചുമത്തി റിമാന്‍ഡ് ചെയ്തതിന്റെ കാലാവധി അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം തീരാനിരിക്കെയാണ് ഉമര്‍ അബ്ദുല്ലയുടെ ട്വീറ്റ്.

ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനാ അനുഛേദം റദ്ദാക്കിയപ്പോഴാണ് ഇവരെ തടവിലാക്കിയിരുന്നത്. ദേശ സുരക്ഷാ നിയമം ചുമത്തിയിരുന്ന ഉമര്‍ അബ്ദുല്ലയെ ഏഴു മാസത്തിനുശേഷമാണ് വിട്ടയച്ചിരുന്നത്.

 

Latest News