ന്യൂദൽഹി- കോവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികൾ വ്യാഴാഴ്ച മുതൽ മടങ്ങിവരും. ഇതിനുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്രം തയ്യാറാക്കി. മടങ്ങിയെത്തിയാൽ പതിനാല് ദിവസം ക്വാറന്റൈനിൽ കഴിയണം. പ്രത്യേക വിമാനവും കപ്പലും ഉപയോഗിച്ചാണ് പ്രവാസികളെ ഘട്ടംഘട്ടമായി എത്തിക്കുക. യാത്രാക്കൂലി പ്രവാസികൾ തന്നെ വഹിക്കണം. തിരിച്ചുപോകാൻ അർഹരായവരുടെ പട്ടിക അതാത് എംബസികളാണ് തയ്യാറാക്കുക. അമേരിക്കയിലേക്കും യൂറോപ്പിലേക്കും വിമാനം അയക്കും. വിമാനത്തിൽ കയറുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തും.