ന്യൂദല്‍ഹി- അന്തര്‍സംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്ക് കോണ്‍ഗ്രസ് വഹിക്കുമെന്ന പാര്‍ട്ടി അധ്യക്ഷ സോണയാ ഗന്ധിയുടെ പ്രസ്താവനക്കു പിന്നാലെ പുതിയ വിശദീകരണവുമായി കേന്ദ്രം.
തൊഴിലാളികളില്‍നിന്ന് ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും 85 ശതമാനം നിരക്ക് റെയില്‍വേയും 15 ശതമാനം സംസ്ഥാന സര്‍ക്കാരുകളുമാണ് വഹിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
തൊഴിലാളികളില്‍നിന്ന് യാത്രാക്കൂലി ഈടാക്കി സംസ്ഥാനങ്ങള്‍ റെയില്‍വേക്ക് നല്‍കണമെന്നാണ് നേരത്തെ റെയില്‍വേ സര്‍ക്കുലര്‍ അയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ലജ്ജാകരമായ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് പച്ചക്കള്ളവുമായി മോഡി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.