ഭോപാല്‍-സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മിച്ച യുവാവ് പിടിയില്‍. ഇന്ദാല്‍ സിങ് രജ്പുത് ആണ് പിടിയിലായത്. മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലെ ബോറിയ ജഗിര്‍ ഗ്രമത്തിലാണ് സംഭവം. ലോക്ഡൗണിനെ തുടര്‍ന്ന് രാജത്തെ മദ്യശാലകള്‍ അടഞ്ഞു കിടക്കുകയാണ്, ഇതോടെയാണ് സാനിറ്റൈസറില്‍നിന്നും മദ്യം നിര്‍മ്മിയ്ക്കാനാകുമോ എന്ന് യുവാവ് പരീക്ഷിച്ചത്.
72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറാണ് ഇയാള്‍ മദ്യം നിര്‍മിക്കാന്‍ ഉപയോഗിച്ചത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് മധ്യപ്രദേശ് പോലീസ് വ്യക്തമാക്കി. രജ്പുതിനെതിരെ എക്‌സൈസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ലോക്ഡൗണില്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവയുടെ കൂട്ടത്തില്‍ സാനിറ്റൈസറില്‍നിന്നും എങ്ങനെ മദ്യം വേര്‍തിരിച്ചെടുക്കാം എന്നതും ഉണ്ടായിരുന്നു.