ന്യൂദല്‍ഹി-എല്ലാ കുടിയേറ്റ തൊഴിലാളികളെയും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടക്കി അയക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. വീടുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനല്ല ഇളവുകള്‍ പ്രഖ്യാപിച്ചതെന്നും ലോക്ക്‌ഡൌണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങുകയും തിരിച്ച്‌പോകാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ വരുകയും ചെയ്തവരെ മാത്രം തിരികെ എത്തിച്ചാല്‍ മതിയെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.ലോക്ക്‌ഡൌണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരികെ എത്തിക്കുന്നതിന് സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.തൊഴിലാളികളെ തിരികെ എത്തിക്കുന്നതിന് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണം എന്ന് വിവിധ സംസ്ഥാനങ്ങള്‍ റയില്‍വേ മന്ത്രാലയത്തോട് ആവശ്യപെട്ടിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ലോക്ക്‌ഡൌണിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഇളവുകള്‍ അര്‍ഹതയില്ലാത്തവര്‍ക്ക് ലഭ്യമാകുന്ന അവസ്ഥ ഒഴിവാക്കണം എന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.മറ്റ് നാടുകളില്‍ ജോലിക്ക് വേണ്ടിയോ അല്ലാതെയോ താമസിച്ച് വരുന്ന സ്വന്തം വീടുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതല്ല ഇളവുകള്‍ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
വിവിധ സംസ്ഥാനങ്ങള്‍ ട്രെയിനുകളിലും ബസ്സുകളിലുമായി തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടക്കി അയച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് 14 ലക്ഷം കുടിയേറ്റ തൊഴിലാളികളെയാണ് സ്വദേശത്തേക്ക് എത്തിക്കേണ്ടത്.