Sorry, you need to enable JavaScript to visit this website.

ലോക്ഡൗൺ ലംഘിച്ച് കാർ യാത്ര; നാലുപേർ തൃശൂരിൽ പിടിയിൽ

തൃശൂർ- ലോക്ഡൗൺ ലംഘിച്ച് നാട്ടിലേയ്ക്ക് കാറിൽ മടങ്ങുകയായിരുന്ന കാസർകോട് സ്വദേശികൾ ഹൈവേ പോലീസിന്റെ പിടിയിലായി. എറണാകുളത്ത് നിന്നും കാസർകോട്ടേയ്ക്കുള്ള യാത്രക്കിടെ തൃശൂർ ചേറ്റുവയിലാണ് നാലംഗ സംഘം പിടിയിലായത്. കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് പോലീസ് കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയവരെയാണ് പിടികൂടിയത്. കാസർകോട് ഫാത്തിമ മൻസിലിൽ അബ്ദുൽ സലാം(27), ഉപ്പള ഹയാന മൻസിലിൽ ഹസ്സൻ മുനീർ(24), കുമ്പള ജൗളി വീട്ടിൽ ഹാരിസ്(35), ഉപ്പള ഷാഫി മൻസിലിൽ അബ്ദുറഹ്മാൻ(30) എന്നിവരാണ് പോലീസ് പിടിയിലായത്.

എറണാകുളത്ത് കട നടത്തുകയായിരുന്ന ഇവർ ചൊവ്വാഴ്ച രാത്രി ലോക്ഡൗൺ വിലക്ക് ലംഘിച്ച് കാറിൽ കാസർകോട്ടേയ്ക്ക് മടങ്ങുകയായിരുന്നു. കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കൈ കാണിച്ചെങ്കിലും കാർ നിർത്താതെ യാത്ര തുടർന്നു. പിന്നീട് പുലർച്ചെ രണ്ടോടെ ചേറ്റുവയിൽ ഹൈവേ പോലീസിന്റെ പിടിയിലാവുകയായിരുന്നു. തുടർന്ന് വാടാനപ്പള്ളി പോലീസിനു കൈമാറി. ആരോഗ്യ വകുപ്പിനു വിട്ടുകൊടുത്ത നാലുപേരെയും ഒല്ലൂർ ജറുസലേം കേന്ദ്രത്തിൽ ക്വാറന്റൈനിലാക്കി. ഇവർക്കെതിരെ കേസെടുത്തതായി വാടാനപ്പള്ളി പോലീസ് പറഞ്ഞു.

Latest News