ന്യൂദൽഹി- കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസിനും മറ്റ് സന്നദ്ധപ്രവർത്തകർക്കും നാവിക സേനയുടെയും ആദരം. തങ്ങളുടെ കപ്പലുകളിൽ വിളക്കുകൾ തെളിയിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്. കോസ്റ്റ് ഗാർഡിന്റെ ആന്റമാൻ നിക്കോബാർ ദ്വീപിലെ പോർട്ട്്്ബ്ലയറിലുള്ള കപ്പലിലാണ് ദീപം തെളിയിച്ചത്. ദക്ഷിണ നാവിക ആസ്ഥാനമായ കൊച്ചിയിലെ കപ്പലുകളിലും വിളക്ക് തെളിയിച്ചു. അതിനിടെ രാവിലെ 8.30ന് ശ്രീനഗറിൽ നിന്നും പുറപ്പെട്ട സി-130 ഹെർക്കുലീസ് വിമാനം വൈകുന്നേരം 5.44ന് സെക്രട്ടറിയേറ്റിൽ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് കന്യാകുമാരിയിലേക്ക് യാത്ര തുടർന്നു. വിഴിഞ്ഞം കോസ്റ്റ് ഗാർഡിന്റെ ബോട്ടുകൾ ശംഖുമുഖത്ത് ദീപം തെളിച്ചു.
#हरकामदेशकेनाम#INSVikramaditya the pride of #India symbolically punches the #CoronaVirus on its deck as #ArmedForces pay tribute to the #CoronaWarriors#IndiaSalutesCoronaWarriors #WesternNavalCommand@DefenceMinIndia@SpokespersonMoD @indiannavy @DDNewslive @airnewsalerts pic.twitter.com/TiX6S5AxS9
— PRO Defence Mumbai (@DefPROMumbai) May 3, 2020
വൈകിട്ട് 6.30 മുതൽ 8.30വരെ ബോട്ടുകൾ ദീപപ്രഭ ചൊരിഞ്ഞ് ആദരവ് അറിയിച്ചു. സാധാരണ സൈന്യങ്ങളാണ് നാടിന്റെ ആദരം ഏറ്റുവാങ്ങുന്നതെങ്കിൽ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ചരിത്രം മറ്റൊന്നായി. കൊറോണ പോരാട്ടത്തിൽ വരാനിരിക്കുന്ന നാളുകളിൽ കൂടുതൽ കരുത്തോടെ മുന്നേറാൻ ആരോഗ്യപ്രവർത്തകർക്കൊപ്പം രാജ്യം ഒന്നാകെയുണ്ടെന്ന ആത്മവിശ്വാസമാണ് പകർന്നു നൽകിയത്. കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നന്ദി അറിയിക്കുന്നതിനും ജനങ്ങളുടെ ആത്മവിശ്വാസം വളർത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ശ്രീനഗർ മുതൽ കന്യാകുമാരി വരെയും അസമിലെ ദിബ്രഗുഡ് മുതൽ ഗുജറാത്തിലെ കച്ച് വരെയും യുദ്ധവിമാനങ്ങൾ ആകാശപരേഡ് നടത്തി. വെള്ളിയാഴ്ചയാണ് സൈനികപരേഡ്സംബന്ധിച്ച പ്രഖ്യാപനം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് പ്രഖ്യാപിച്ചത്.