ബംഗളൂരു- പ്രശസ്ത കന്നട കവി കെ.എസ്. നിസാര്‍ അഹ്മദ് അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. ഇന്ന് സ്വവസതിയിലായിരുന്നു അന്ത്യം.
നിത്യോത്സവ കവി എന്നറിയപ്പെട്ട നിസര്‍ അഹ് മദ് നിരവധി ഷേക്‌സ്പിയര്‍ നാടകങ്ങള്‍ കന്നഡയിലേക്ക് തര്‍ജമ ചെയ്തതിനു പുറമെ, വിമര്‍ശന സാഹിത്യത്തിലും ബാല സാഹിത്യത്തിലും ശ്രദ്ധേയനായിരുന്നു.
2008 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പാമ്പ അവാര്‍ഡ്, രാജ്യോത്സവ അവര്‍ഡ്, പദ്മശ്രീ എന്നിവയും കരസ്ഥമാക്കി. ബംഗളൂരു പ്രാന്തത്തിലെ ദേവനഹള്ളി സ്വദേശിയായ നിസാര്‍ അഹ്മദ് ജിയോളജി പ്രൊഫസറും കന്നഡ ദേശീയതയുടെ ശക്തനായ വക്താവുമായിരുന്നു.