Sorry, you need to enable JavaScript to visit this website.

വെള്ളം പോലെ ഇംഗ്ലീഷ് സംസാരിച്ചതിന് ഡൽഹിയിൽ യുവാവിന് മർദ്ദനം

ന്യൂഡൽഹി- സുഹൃത്തിനോട് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിച്ചതിന് 22കാരനായ യുവാവിനെ അഞ്ചു പേർ ചേർന്ന് മർദ്ദിച്ചു. ദൽഹിയിലെ കോണാട്ട് പ്ലേസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനു സമീപമാണ് സംഭവം. ശനിയാഴ്ച രാവിലെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. നോയിഡ സ്വദേശിയായ വരുൺ ഗുലാത്തിയാണ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനെ കണ്ടു സംസാരിച്ചതിനു ശേഷം ഹോട്ടലിലേക്ക് തിരിച്ചു കയറുന്നതിനിടെ അഞ്ചു പേർ ചേർന്ന് വരുണിനെ വളയുകയായിരുന്നു. 

എന്തിനാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത് എന്ന ചോദിച്ചാണ് ഇവർ വളഞ്ഞത്. തുടർന്ന് വരുണുമായി സംഘം വാഗ്വാദമുണ്ടാകുകയും ആക്രമിക്കപ്പെടുകയുമായിരുന്നു. സംഘം ഉടൻ തന്നെ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. വാഹനത്തിന്റെ നമ്പർ വരുൺ ശ്രദ്ധിച്ചിരുന്നു. ഈ നമ്പർ പരിശോധിച്ചാണ് മൂന്ന് പേരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ബാക്കിയുള്ളവർക്കായി തിരച്ചിൽ നടത്തുന്നതായും പോലീസ് പറഞ്ഞു.
 

Latest News