Sorry, you need to enable JavaScript to visit this website.

കാസര്‍കോട് സ്വദേശി മുംബൈയില്‍ യഥാസമയം ചികിത്സ കിട്ടാതെ മരിച്ചു

മുംബൈ- കാസര്‍കോട് സ്വദേശിയും മുംബൈ ഐ.എം.സി.സി പ്രസിഡന്റുമായ ഖാലിദ് ബംബ്രാണെ (55) യഥാസമയം ചികിത്സ കിട്ടാതെ മുംബൈയില്‍ മരിച്ചു. കുംബള സ്വദേശിയായ ഇദ്ദേഹം മുംബൈയില്‍ ഹോട്ടല്‍ വ്യവസായി ആയിരുന്നു. ബോംബെ കേരള മുസ്ലിം ജമാഅത്ത് അടക്കമുള്ള സംഘടനകളില്‍ സജീവമായിരുന്നു.
നാല് പ്രധാന ആശുപത്രികളിലെത്തിച്ചെങ്കിലും വെന്റിലേറ്ററോ ഓക്‌സിജന്‍ സിലിണ്ടറോ മറ്റു സൗകര്യങ്ങളോ ലഭ്യമായിരുന്നില്ല. സൈഫീ ഹോസ്പിറ്റല്‍, ലീലാവതി ഹോസ്പിറ്റല്‍, പ്രന്‍സ് അലി ഖാന്‍ ഹോസ്പിറ്റല്‍, ബോംബെ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ രോഗികളുടെ ആധിക്യം കാരണം എമര്‍ജന്‍സി സംവിധാനങ്ങള്‍ ലഭ്യമായില്ല. ഒടുവില്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോവിഡ് അല്ലാത്ത അസുഖം ബാധിച്ചാല്‍ സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ മുംബൈയില്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാഴ്ചക്കിടെ മുംബൈയില്‍ ചികിത്സ കിട്ടാതെ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഖാലിദ്. നവിമുംബൈയില്‍ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിനി വിമലയാണ് നേരത്തെ മരിച്ചത്.
ഖാലിദിന്റെ മരണം ബോംബെ കേരള മുസ്ലിം ജമാഅത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രസിഡന്റ് സി.എച്ച്. അബ്ദുറഹ് മാന്‍, സെക്രട്ടറി വി.എ. ഖാദര്‍ ഹാജി, ട്രഷറര്‍ വി.കെ. സൈനുദ്ദീന്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

Latest News