ഹൈദരാബാദ്- കേന്ദ്ര സർക്കാർ നിർബന്ധമാക്കിയ ആരോഗ്യസേതു ആപ്പിനെതിരെ കടുത്ത വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്ത്. വിളക്ക് കത്തിച്ചും പടക്കം പൊട്ടിച്ചും കോവിഡിനെ തുരത്താൻ നോക്കിയ സർക്കാർ നിഗൂഢമായ ആപ്ലിക്കേഷനുണ്ടാക്കി ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഉവൈസി ആരോപിച്ചു. ജനങ്ങൾ അവരുടെ വിവരങ്ങളെല്ലാം സർക്കാറുമായി പങ്കുവെക്കണമെന്നാണ് ദൽഹി സുൽത്താൻ പുതുതായി ഉത്തരവിറക്കിയത് എന്ന് ഉവൈസി ആരോപിച്ചു. ഈ ആപ്ലിക്കേഷൻ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഉവൈസി കുറ്റപ്പെടുത്തി.
The Central govt is fighting COVID-19 with taali, thaali, bijli & a very shady app. Now Delhi’s Sultans have issued a farmaan that people have no choice in the matter. They MUST share their private data with govt (& whoever the govt wants?). [1/2] https://t.co/F03MH8AXAm
— Asaduddin Owaisi (@asadowaisi) May 1, 2020