ന്യൂദല്‍ഹി-കോവിഡ് വ്യാപനം അപകടകരമായ പശ്ചത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നീക്കത്തില്‍നിന്നും പിന്‍വാങ്ങി ഇന്ത്യയില്‍ കുടുങ്ങിയ അമേരിക്കന്‍ പൗരന്‍മാര്‍. നാട്ടിലേക്ക് മടങ്ങുന്നതിനായി എയര്‍ ലിഫ്റ്റിന് അപേക്ഷ നല്‍കിയിരുന്ന മിക്കവരും ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ആഗ്രഹിയ്ക്കുന്നത് എന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ലാന്‍ ബ്രൗണ്‍ ലീ പറഞ്ഞു.
'വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അറിയിപ്പുകളോട് എയര്‍ ലിഫ്റ്റിനായി രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ പ്രതികരിയ്ക്കുന്നില്ല, രണ്ടാഴ്ച മുന്‍പ് വരെ നാട്ടിലേയ്ക്ക് മടങ്ങാന്‍ ഇവര്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതികരണം ഒന്നുമില്ല' ബ്രൗണ്‍ ലീ വ്യക്തമാക്കി. അമേരിക്കയില്‍ രോഗബധിതരുടെ എണ്ണവും മരണസംഖ്യയും വര്‍ധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ തന്നെ തുടരാന്‍ അമേരക്കന്‍ പൗരന്‍മാര്‍ തീരുമാനിച്ചത്.