Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് 15 രൂപ കുറച്ചു

ന്യൂദല്‍ഹി-പാക്കിസ്ഥാനില്‍ പെട്രോളിന്റെ വില ലിറ്ററിന് 15 രൂപ കുറച്ചതായി റിപ്പോര്‍ട്ട്. ആഗോള വിപണിയില്‍ ഇന്ധനവിലയിടിവുണ്ടായതിനെ തുടര്‍ന്നാണ് നടപടി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാനുള്ള പാക്കിസ്ഥാന്‍ ഓയില്‍ഗ്യാസ് വിലനിര്‍ണയ അതോറിറ്റി ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലെ കുറവ് പ്രാബല്യത്തിലായി. 
പുതിയ നിരക്കനുസരിച്ച് പെട്രോള്‍ വില ലിറ്ററിന് 15 രൂപ കുറച്ച് 81.58 രൂപയായി. നികുതി നിരക്ക് ലിറ്ററിന് 5.68 രൂപ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹൈ സ്പീഡ് ഡീസല്‍ വില 27. 14 രൂപ കുറച്ച് 80.10 രൂപയാക്കി. നികുതി 6.79 രൂപയും വര്‍ധിപ്പിച്ചു. 21.4 രൂപ കുറച്ച് പെട്രോള്‍ വില 75.90 ആയി നിശ്ചയിക്കണമെന്നായിരുന്നു ഓയില്‍ ഗ്യാസ് വിലനിര്‍ണയ അതോറിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. അന്താരാഷ്ട്ര നാണയ നിധിയുമായി ആലോചിച്ച ശേഷമാണ് സര്‍ക്കാര്‍ പുതിയ വില നിശ്ചയിച്ചത്.
 

 

Latest News