ഇസ്‌ലാമാബാദ്-ആറു ഭീകരരെ ഐക്യരാഷ്ട്രസഭ സുരക്ഷാസിമിതിയുടെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഐക്യരാഷ്ട്ര സുരക്ഷാ സമിതിയെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍എസ് സി തയ്യാറാക്കിയ 150 പേരുടെ പട്ടികയില്‍ നിന്ന് ആറുപേരെ നീക്കം ചെയ്യാനാണ് ശ്രമം നടക്കുന്നത്. പട്ടികയില്‍ പേരുചേര്‍ക്കപ്പെട്ടത് ശരിയല്ലെങ്കില്‍ ആ പേരുകള്‍ നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കാന്‍ യുഎന്‍എസ് സി ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ ഇക്കാര്യത്തില്‍ യുന്‍എസ്സിക്ക് വര്‍ഷാവസാനത്തിന് മുമ്പ് നടപടികള്‍ എടുക്കാന്‍ സാധിക്കും. പട്ടികയിലുള്ള 130ഭീകരരില്‍ 19 പേര്‍ പാകിസ്ഥാനിലുള്ളവരാണെന്ന് ഇസ്‌ലാമാബാദ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ 19 പേരില്‍ 6 തീവ്രവാദികളുടെ പേരുകള്‍ നീക്കം ചെയ്യാനാണ് യുഎന്‍എസ്സിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.