Sorry, you need to enable JavaScript to visit this website.

കുവൈത്ത് പൊതുമാപ്പ് രജിസ്‌ട്രേഷന്‍ കഴിഞ്ഞു, 23500 പേര്‍

കുവൈത്ത് സിറ്റി- കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി ഏപ്രില്‍ 30 ന് അവസാനിച്ചപ്പോള്‍ പ്രയോജനപ്പെടുത്താന്‍ എത്തിയ വിദേശികള്‍ 23500. ഏപ്രില്‍ ഒന്നിന് തുടങ്ങി 30ന് അവസാനിച്ച പൊതുമാപ്പ് കാലയളവിലാണ് ഇത്രയും പേര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഇവാക്വേഷന്‍ ആന്‍ഡ് ഷെല്‍ട്ടറിങ് വിഭാഗം മേധാവി മേജര്‍ ജനറല്‍ ആബിദീന്‍ അല്‍ ആബിദീന്‍ അറിയിച്ചു.
കയറ്റി അയക്കുന്നതിനുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാത്തതിനാല്‍ അവരില്‍ 21000 ആളുകള്‍ താത്കാലിക അഭയകേന്ദ്രങ്ങളിലുണ്ട്. മറ്റുള്ളവരെ സ്വദേശങ്ങളിലേക്ക് അയച്ചു. 6000 ഓളം ഇന്ത്യക്കാരും അഭയകേന്ദ്രങ്ങളിലുണ്ട്. അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതിനുള്ള ചെലവും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവര്‍ക്കുള്ള വിമാനക്കൂലിയും കുവൈത്ത് സര്‍ക്കാരാണ് വഹിക്കുന്നത്.

 

Latest News