ന്യൂദൽഹി- ദല്‍ഹിയില്‍ ആം ആദ്മി എംഎൽഎ വിശേഷ് രവിക്കും സഹോദരനും കോവിഡ് രോഗബാധ. കരോൾ ബാഗ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആം ആദ്മി നേതാവ് ബുധനാഴ്ചയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതിന്റെ ഫലം പോസിറ്റീവ് ആയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടികള്‍. എന്നാല്‍ എംഎൽഎ ഇതുവരെ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല.
രാജ്യത്ത് ഒരു നിയമസഭാംഗം ആദ്യമായാണ് കോവിഡ് ബാധിതനാകുന്നത്. കോവിഡ് ലോക്ക്ഡൗണിനിടെ കുടിയേറ്റക്കാർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളുമായി ട്വിറ്ററില്‍ സജീവമായിരുന്നു എംഎല്‍എ.