ന്യൂദല്‍ഹി- ഇന്ത്യയില്‍ ദിനപത്രങ്ങളെ സഹായിക്കാന്‍ അടിയന്തരമായി മുന്നോട്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐ.എന്‍.എസ്).
പത്രങ്ങളുടെ നഷ്ടം ഇപ്പോള്‍ തന്നെ 4000 കോടി കവിഞ്ഞുവെന്നും അടുത്ത ആറോ ഏഴോ മാസത്തിനകം നഷ്ടം 15,000 കോടിയാകുമെന്നും ഐ.എന്‍.എസ് ചൂണ്ടിക്കാട്ടി.
പരസ്യങ്ങളും സര്‍ക്കുലേഷനുമില്ലാതെ പത്രങ്ങള്‍ ഗുരുതരാവസ്ഥയിലാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.